മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് തെളിവ് സഹിതം വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
കൽപ്പറ്റ :പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് തെളിവ് സഹിതം വിവരം നല്‍കുന്നവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പാരിതോഷികം നല്‍കും. മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയുടെ 25ശതമാനമാണ് പാരിതോഷികമായി നല്‍കുക. പരമാവധി 2500 രൂപയാണ് നല്‍കുക. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.പിഴത്തുക ലഭിച്ച് 30 ദിവസത്തില്‍ പാരിതോഷികം വ്യക്തിയുടെ അക്കൗണ്ടിലേക്ക് കൈമാറും.






Leave a Reply