മലയാള ഭരണഭാഷാ വാരാചരണം സംഘടിപ്പിച്ചു
പുതുശ്ശേരി: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പുതുശ്ശേരി സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ മലയാള ഭാഷാ വാരാചരണം സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിന്റോ കല്ലിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എസ്.എം പ്രമോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീത രാമൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷെബീറ മൊയ്തു, പഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാർ, മെഡിക്കൽ ഓഫീസർ ഡോ. ശാന്തിനി ടി., ഡോ. സിജോ കുര്യാക്കോസ്, മറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




Leave a Reply