May 14, 2024

എം ഡി എം എ കൈവശം വെച്ച കുറ്റത്തിന് യുവാവ് പിടിയിൽ

0
Eipswvb11746.jpg
കൽപ്പറ്റ : എം ഡി എം എ കൈവശം വച്ച കുറ്റത്തിന് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പുൽപ്പറമ്പിൽ വീട്ടിൽ ഹാനി മാഹിൻ . പി എം (29) എന്നയാളെ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ 
 ടി.ഷറഫുദ്ദിനും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. താഴെ മുട്ടിൽ ഭാഗത്ത് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗിൽ നിന്നും 9.34 ഗ്രാം എം ഡി എം എ കണ്ടെത്തി. കെ എൽ 07 എൻ 7445 നമ്പർ യമഹ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതിയെയും തൊണ്ടിമുതലും കൽപ്പറ്റ കോടതിയിൽ ഹാജരാക്കി .
 പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഷിജു എം സി സിവിൽ എക്സൈസ് ഓഫീസർമാരായ മനു.കെ , പിന്റോ ജോൺ , മിഥുൻ കെ., വനിതാ സിവിൽ ഓഫീസറായ സൂര്യ കെ .വി എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *