സ്നേഹപൂർവ്വം എസ്.എഫ്.ഐ
ബത്തേരി: നമുക്കൊരുക്കാം അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തികൊണ്ട് എസ്എഫ്ഐ സുൽത്താൻ ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി നിർവഹിച്ചു.ഏരിയ പ്രസിഡന്റ് ബേസിൽ സജി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി രാഹുൽ രാജ് സ്വാഗതം പറഞ്ഞു. ജില്ലാ വൈ. പ്രസിഡന്റ് നിഖിൽ,ജില്ലാ കമ്മിറ്റിയംഗം ആദിത്യ, സച്ചു ഷാജി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം അഖില ജെയിംസ് നന്ദി പറഞ്ഞു.






Leave a Reply