June 27, 2026

പനവല്ലിയില്‍ പശുക്കിടാവിനെ കടുവ കൊന്നു

0
IMG_20230612_093354.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ വരകില്‍ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കൊന്നു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. കരച്ചില്‍ കേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ പശുക്കിടാവിനെ ആക്രമിക്കുന്ന കടുവയെ നേരില്‍ കണ്ടതായി പറഞ്ഞു. ഇവര്‍ ബഹളം വെച്ചതോടെ കടുവ ഓടി മറയുകയായിരുന്നു. പിന്നീട് പ്രദേശത്ത് നിരീക്ഷണത്തിനായുണ്ടായിരുന്ന വനം വകുപ്പ് വാച്ചര്‍മാരും വീട്ടുകാരുമെല്ലാം പുലര്‍ച്ചെ വരെ ജാഗ്രതയോടെ കാത്തിരിക്കുകയായിരുന്നു. ഇതിനിടയില്‍ പുലര്‍ച്ചെ ഒരു തവണ കൂടി കടുവ വന്നുവെങ്കിലും പശുക്കിടാവിന്റെ ജഡം തൊഴുത്തില്‍ തന്നെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കഴിഞ്ഞയാഴ്ച്ച ഇവരുടെ വീടിന്റെ അടുത്തുള്ള മാത്യുവിന്റെ വിട്ടില്‍ നിന്നും പശുക്കിടാവിനെ കടുവ കൊന്നിരുന്നു. പിന്നീട് പല ദിവസങ്ങളിലും പ്രദേശത്ത് പലയിടത്തും കടുവാ സാന്നിധ്യമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *