നന്ദു അനുസ്മരണം നടത്തി
ഡിവൈഎഫ്ഐ യൂണിറ്റ് എക്സിക്യുട്ടീവ് അംഗവും എസ്എഫ്ഐ ഐടിഐ യൂണിറ്റ് സെക്രട്ടറിയും ആയിരുന്ന കഴിഞ്ഞ ദിവസം മരണപ്പെട്ട നന്ദുവിനെ അനുസ്മരിച്ചു. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായ നന്ദുവിന്റെ വേർപാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരുന്നു. ഡിവൈഎഫ്ഐ നേതൃത്വത്തിൽ പനവല്ലിയിൽ സംഘടിപ്പിച്ച നന്ദു അനുസ്മരണ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രദേശത്തെ SSLC,+2 വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ ആർ ജിതിൻ, മാനന്തവാടി ബ്ലോക്ക് സെക്രട്ടറി കെ വിപിൻ, ബ്ലോക്ക് പ്രസിഡന്റ് വി ബി ബബിഷ്, നിതിൻ കെ സി, ടി കെ സുരേഷ്, സാരങ്ക് എന്നിവർ സംസാരിച്ചു. ശ്രുതീഷ് അധ്യക്ഷനായി. ലാൽജിത്ത് സ്വാഗതവും സന്ദീപ് നന്ദിയും പറഞ്ഞു.






Leave a Reply