June 27, 2026

ദർശന ലൈബ്രറി അനുമോദന സദസ്സ് സംഘടിപ്പിച്ചു

0
IMG_20230612_105709.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ:ചീക്കല്ലൂർ ദർശന ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ പൊതു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ്‌ എം. ശിവൻ പിള്ള അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ മെമ്പർ എം. മണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. വി സുജേഷ് കുമാർ, ബിന്ദു. കെ, താലൂക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ എം. ദേവകുമാർ,പി. ബിജു, കെ. കെ മോഹൻ ദാസ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *