June 27, 2026

കുഞ്ഞോo .ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ഹ്യൂമാനിറ്റിസ് ബാച്ച് ഉടൻ അനുവദിക്കണം: മുസ്ലിംലീഗ്

0
IMG_20230612_125429.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുഞ്ഞോo::തൊണ്ടർ നാട് പഞ്ചായത്തിലെ കുഞ്ഞോം ഗവ:ഹയർ സക്കണ്ടറി സ്കൂളിൽ നിലവിലുള്ള കോമേഴ്സ് ബാച്ച് കൂടാതെ ഹ്യൂമനിറ്റിസ് ബാച്ച് കൂടി അടിയന്തിരമായും അനുവദിച്ച്നൽകി വിദ്യാർത്ഥികളുടെഭാവി പഠന സൗകര്യം ഉറപ്പ് വരുത്താൻ സർക്കാർ തയ്യാറാവണമെന്ന് കുഞ്ഞോം ശാഖാ മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു
തൊണ്ടർ നാട് പഞ്ചായത്തിൽ ഇരുനൂറ്റിഅമ്പതോളം വിദ്യാർത്ഥികൾ എസ് എസ് എൽ സി പാസ്സായി പുറത്ത് വരുമ്പോൾ നൂറോളം കട്ടി കൾക്ക് പ്ലസ് ടു കോഴ്സ് പഠിക്കാൻ സൗകര്യം ഇല്ലാതെ പ്രയാസപ്പെടുകയാണ്
ആദിവാസി ജനവിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികളും പിന്നോക്ക ന്യൂനപക്ഷ വിദ്യാർത്ഥികളും പഠിക്കുന്ന കുഞ്ഞോം ഹയർ സെക്കണ്ടറി സ്കൂളിൽ ഹ്യൂമനിറ്റീസ് സയൻസ് ബാച്ചുകൾ ആരംഭിക്കുന്നതിനുളള ഭൗതിക സൗകര്യം ഇപ്പോൾ നിലവിലുണ്ട്.ആയതിനാൽ അടിയന്തിരമായി പുതിയ പ്ലസ് ടു ബാച്ചുകൾഅനുവദിക്കുന്നതിന് അടിയന്തിര നടപടി ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. മൊയ്തു ഉദ്ഘാടനം ചെയ്തു. ശാഖാ ലിഗ്പ്രസിഡണ്ട് കബീർ വെള്ളച്ചാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ മുസ്തഫ എം സെക്രട്ടറി വളവിൽ അമ്മത്.
എം. കെ അബൂബക്കർ
ഖാലിദ് കൊല്ലയിൽ
ആർ വി.പി ഇബ്രാഹിം ഹാജി. ഖാലിദ് നീലിക്കണ്ടി എന്നി വർ സംസാരിച്ചു. ശാഖാ സെക്രട്ടറി പോക്കർ കോറോത്ത് സ്വാഗതവും ട്രഷറർ ടി.കെ മമ്മുട്ടി നന്ദിയും പറഞ്ഞു.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *