വയനാട് ജില്ലാ പോലീസ് മേധാവിയായി പദം സിംഗ് ഐ.പി.എസ് ചുമതലയേറ്റു
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി പദം സിംഗ് ഐ.പി.എസ് ചുമതലയേറ്റു. ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് ആയി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. മുൻപ് പാലക്കാട് ജില്ലയിൽ എ എസ് പി ആയും കോവിഡ് കാലഘട്ടത്തിൽ ഐ.പി.എസ് ട്രെയിനി ആയി വയനാട് ജില്ലയിലും സേവനമനുഷ്ഠിച്ചിരുന്നു. ആർ. ആനന്ദ് ഐ.പി.എസ് പാലക്കാട് ജില്ലാ പോലീസ് മേധാവിയായി സ്ഥലംമാറിയ ഒഴിവിലേക്കാണ് നിയമനം.കോവിഡ് കാലത്ത് അതിഥി തൊഴിലാളികളുടെ യാത്രയയപ്പ് ചടങ്ങിൽ കവിത എഴുതി ആലപിച്ചതിലൂടെ മാധ്യമ ശ്രദ്ധ നേടിയ വ്യക്തിയാണ് പദം സിംഗ്.






Leave a Reply