June 30, 2026

സബ് ഇന്‍സ്പെക്ടര്‍ ടെസ്റ്റില്‍ ഒന്നാംറാങ്ക് നേടിയ അഖില്‍ ജോണിനെ ആദരിച്ചു

0
IMG_20230615_173328.jpg
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടര്‍നാട്: സബ് ഇന്‍സ്പെക്ടര്‍ ടെസ്റ്റില്‍ ഒന്നാംറാങ്ക് നേടിയ തേറ്റമല വടക്കേല്‍ വീട്ടില്‍ അഖില്‍ ജോണിനെ തൊണ്ടര്‍നാട് ജനമൈത്രി പോലീസ് ആദരിച്ചു. തൊണ്ടര്‍നാട് എസ്.ഐ അജീഷ്, എ.എസ്.ഐ നൗഷാദ്, എസ്.സി.പി .ഒ ഷാജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അഖിലിനെ മൊമന്റോ നല്‍കി ആദരിച്ചത്. ആംഡ് പോലീസ് ബറ്റാലിയന്‍ എസ്.ഐ. റാങ്ക് പട്ടികയിലാണ് അഖില്‍ ഒന്നാംറാങ്കുകാരനായത്. എസ്‌ഐ റാങ്കിനെ കൂടാതെ പോലീസ് എസ്.ബി സി.ഐ.ഡി. വിഭാഗം സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക്പട്ടികയില്‍ 159-ാം റാങ്കും സിവില്‍ പോലീസ് കേഡര്‍ എസ്.ഐ. (ഓപ്പണ്‍ മാര്‍ക്കറ്റ്) റാങ്ക്പട്ടികയില്‍ രണ്ടാം റാങ്കും അഖില്‍ നേടിയിട്ടുണ്ട്. 2019-21 കാലയളവില്‍ ഹൈദരാബാദ് എംആര്‍എഫില്‍ ജോലി ചെയ്തുവന്നിരുന്ന അഖില്‍ 2021 മുതലാണ് പിഎസ്‌സിക്ക് ശ്രമം ആരംഭിച്ചത്. യുജി കോഴിക്കോട് ദേവഗിരി കോളേജിലും, പിജി കൊച്ചിന്‍ മഹാരാജാസിലുമാണ് അഖില്‍ അഖില്‍ പഠനം നടത്തിയത്.കര്‍ഷകനായ വി എം ജോണിന്റെയും, മോളിയുടെയും മകനാണ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *