May 14, 2024

കലാലയങ്ങള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി ലഹരി മാഫിയ രംഗത്ത്

0
Img 20230615 172027.jpg
കല്‍പ്പറ്റ: കലാലയങ്ങള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി ലഹരി മാഫിയ രംഗത്ത്. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും കഞ്ചാവും , എംഡിഎംഎ പോലെയുള്ള മയക്കുമരുന്നുകളും നിരോധിത പാന്‍മസാലകള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പന നടത്തുന്ന ചെറുതും വലുതുമായ സംഘങ്ങള്‍ ഉള്ളതായാണ് സൂചന. പല വിദ്യാലയങ്ങളിലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്. രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീടുവിട്ടിറങ്ങുന്ന കുട്ടികള്‍ ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള ഒറ്റപ്പെട്ട കെട്ടിടങ്ങളിലും, വരാന്തകളിലുമൊക്കെ നില്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇവരില്‍ ഒരു വിഭാഗം പുകവലിയിലാണ് തുടങ്ങുന്നതെങ്കിലും പലരും കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം കല്‍പ്പറ്റ എക്സൈസ് സിഐ ഷറഫുദീനും സംഘവും വൈത്തിരിയിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിയെ കഞ്ചാവ് സഹിതം പിടികൂടിയിരുന്നു. എറണാകുളം കോതമംഗലം സ്വദേശിയായ ആഷില്‍ (19) നെയാണ് പിടികൂടിയത്. കൂട്ടുകാരുമൊത്ത് റോഡിരികില്‍ കഞ്ചാവ് വലിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആഷില്‍ പിടിയിലായത്. കഞ്ചാവിനൊപ്പം വിവിധ നിരോധിത പാന്‍മസാലകളും, എംഡിഎംഎ , ലഹരി മിഠായികള്‍, മാവ, ടാബ്ലറ്റുകള്‍, മറ്റു പേരുകളിലറിയപ്പെടുന്ന വിവിധ ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമാണ്. സ്‌പോര്‍ട്‌സ് ടാര്‍ഫുകളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്ന വിദ്യാര്‍ത്ഥികളില്‍ ചിലരും ഇത്തരം ലഹരി കൂട്ടായ്മകളില്‍ സജീവമാകുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *