November 8, 2026

മാനന്തവാടിയിൽ റബ്ബർ പുരയ്ക്ക് തീപിടിച്ചു

0
IMG_20261106_090451
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പുതുശ്ശേരി പുളിക്കൽപറമ്പിൽ സണ്ണിയുടെ റബ്ബർ പുരയ്ക്ക് തീപിടിച്ചു. ഇന്നലെ വൈകീട്ട് എട്ടു മണിയോടെയാണ് അപകടമുണ്ടായത്. തീപിടുത്തത്തിൽ റബ്ബർ പുരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റുകളും മറ്റ് ഉപകരണങ്ങളും പൂർണ്ണമായി കത്തിനശിച്ചു. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തിയാണ് തീ കൂടുതൽ ഇടങ്ങളിലേക്ക് പടരാതെ അണച്ചത്. മാനന്തവാടി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം. ബി. ബിനു, ഇ. ജെ. മത്തായി, എം. എസ്. സുജിത്, മനു ആഗസ്റ്റിൻ, ബിനീഷ് ബേബി, എം. ബി. ദീപത് ലാൽ, സി. ബി. അഭിജിത്, ഹോം ഗാർഡ്മാരായ ഇ. ജെ. ബാബുമോൻ, പി. വി. അലക്സാണ്ടർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *