September 18, 2026

ആദിവാസി യുവജന ശാക്തീകരണ പഠന ശില്പശാല സംഘടിപ്പിച്ചു

0
20230620_154912.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്,ജോയിൻ്റ് വോളണ്ടി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ്-ജ്വാല,തുടി, ഊര് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 45 ആദിവാസി യുവജനങ്ങൾക്കായി ത്രിദിന പഠന ശില്പശാല സംഘടിപ്പിച്ചു. ആദിവാസി ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ, അവകാശങ്ങൾ, നേതൃശേഷി വികസനം, സംഘാടനം, കലാ സാംസ്കാരിക പരിപാടികൾ എന്നിവയിൽ അശ്വിൻ ഭീം നാഥ്, പത്രപ്രവർത്തക നീനുമോഹൻ, അഡ്വ.പ്രദീഷ്.കെ.എം, സിസ്റ്റർ ലില്ലി .ഇ.ഡി, മാത്യൂസ് .എ.സി, ജാല എക്സി.ഡയറക്ടർ സി.കെ.ദിനേശൻ, ഊര് ഡയറക്ടർ അമ്മിണി.കെ, എന്നിവർ ക്ലാസുകൾ നയിച്ചു.
മുനീർ.കെ.പി,ഗൗരി.വി.കെ,സതീഷ്കുമാർ.പി വി,ലില്ലി തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *