വായന വാരം ഉദ്ഘാടനം ചെയ്തു
ബത്തേരി : ഐഡിയൽ സേനഹഗിരി സീനിയർ സെക്കന്ററി സ്കൂൾ വായന വാരം എഴുത്തുകാരൻ ഹാരിസ് നെന്മേനി ഉദ്ഘാടനം ചെയ്തു.
ഒരു ജീവിതത്തിൽ തന്നെ പല തവണ ജീവിക്കാൻ സാധ്യമാക്കുന്ന മാന്ത്രികതയാണ് വായന എന്ന് അദ്ദേഹം പറഞ്ഞു. ഓരോ വായനയിലൂടെയും നമുക്ക് പലരായും ജീവിക്കാൻ സാധിക്കുന്നു. ആനന്ദവും ആഹ്ളാദവുമാണ് വായന നമുക്ക് നൽകുന്നത്. അറിവ് നേടുക എന്നതിലപ്പുറം മനുഷ്യത്വം ആർജ്ജിക്കാനാണ് വായനയിലൂടെ സാധ്യമാകേണ്ടത്.
ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.കെ സത്താർ, പ്രിൻസിപ്പൽ സാദിഖ് കെ.എ, സമീർ, റിൻസി മാത്യു, അജിത എൽ, മിസ്രിയ ഫർഹാന, നൂറ ഐൻ അമീർ , ഹയ ഹാഫിസ്, ആയിശ മെഹബിൻ, നവനീത്, സാഫിർ തുടങ്ങിയവർ സംസാരിച്ചു.
വയന വാരത്തോടനുബന്ധിച്ച് വിസ്മയം മലയാളം ഭാഷാ പ്രദർശനം, പുസ്തകമേള, പുസ്തകാസ്വാദനം, പദാക്ഷരം ചൊല്ലൽ, പ്രശ്നോത്തരി എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
Leave a Reply