August 3, 2026

ബക്രീദ് മേള ഉദ്ഘാടനം ചെയ്തു

0
20230621_153608.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ബക്രീദ് മേള കല്‍പ്പറ്റ പള്ളി താഴെ റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ യില്‍ വയനാട് ജില്ലാ കളക്ടര്‍ ഡോ. ആര്‍. രേണു രാജ് നിര്‍വ്വഹിച്ചു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ പി.സുബാഷ്, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ എം. അനിത, ഷോറും മാനേജര്‍ പി. ദിലീപ് കുമാര്‍ , ഷൈജു അബ്രഹാം, വി.പി. ജിബിന്‍, കെ. ഫസീല, കെ.കെ. ബേഷ്, ഒ.കെ. പുഷ്പ, പി. റിജിന എന്നിവര്‍ സംസാരിച്ചു. ആദ്യവില്‍പ്പന ജില്ല വനിത മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം സെക്രട്ടറി സി.കെ.ഹഗിത ഏറ്റുവാങ്ങി. ഖാദി തുണിത്തരങ്ങള്‍ക്ക് 30% ഗവ. റിബേറ്റും ലഭ്യമാണ്. മേള ജൂണ്‍ 27 വരെ നീണ്ട് നില്‍ക്കും.കുപ്പടം മുണ്ടുകള്‍, മനില ഷര്‍ട്ടിംഗ് , മസ്ലിന്‍ ഷര്‍ട്ടിംഗ് , ബെഡ് ഷീറ്റുകള്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍ സാരികള്‍, ഉന്നകിടക്കകള്‍ കൂടാതെ ഖാദി ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും മേളയില്‍ ലഭ്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *