August 1, 2026

ഗാന്ധിനഗർ കല്ല് മൊട്ടൻകുന്ന് റോഡ് ഗതാഗതയോഗ്യമാക്കണം : ഗാന്ധിനഗർ റെസിഡൻറ്സ് അസോസിയേഷൻ

0
IMG_20230621_173508.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കല്ലുമൊട്ടൻകുന്ന് റോഡിനെ മാനന്തവാടി – തലശ്ശേരി റോഡുമായി ബന്ധിപ്പിക്കുന്ന റോഡിൻറെ ബാക്കിയുളള നിർമ്മാണ പ്രവർത്തികൾ അടിയന്തിരമായി പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് ഗാന്ധിനഗർ റെസിഡൻറ്സ് അസോസിയേൻ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. കല്ലുമൊട്ടൻ കുന്ന് റോഡിൽ നിന്ന് കണിയാരം ഇന്ത്യൻ ഓയിൽ പെട്രോൾ പന്പിന് സമീപം എളുപ്പത്തിൽ എത്തിച്ചേരാവുന്ന 
റോഡ് .സ്കൂൾ വിദ്യാർത്ഥികൾ അടക്കം ദിവസേന നൂറുകണക്കിന് പേരാണ് ഉപയോഗിക്കുന്നത്. ഇതിൽ മുന്നൂറ് മീറ്ററോളം ഭാഗം കല്ലുകൾ ഇളകുകയും കാട് കയറുകയും ചെയ്ത് കാൽനട യാത്ര പോലും സാധ്യമാകാത്ത വിധത്തിൽ ആയിരിക്കുകയാണ്.
കോൺക്രീറ്റ് ചെയ്തതിൻറെ അരികിലൂടെ സ്വകാര്യ കമ്പനികൾ  കേബിളിന് കുഴിച്ച ഭാഗങ്ങൾ വലിയ കുഴികളായി മാറിയിരിക്കുകയാണ്. ആ ഭാഗങ്ങൾ പൂർവ്വ സ്ഥിതിയിൽ ആക്കണമെന്നും റോഡിൻറെ ബാക്കിയുളള ഭാഗം അടിയന്തിരമായി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി മുനിസിപ്പൽ ചെയർപേർസണ് നിവേദനം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *