മാനന്തവാടി അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന വാർഷിക മഹോത്സവം: പന്തൽകാൽ നാട്ടൽ കർമ്മം നടന്നു
മാനന്തവാടി: മാനന്തവാടി മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിന്റെ ഭാഗമായി ഭൂമിപൂജയോടെ പന്തൽകാൽ നാട്ടൽ കർമ്മം നടന്നു. പൂജകൾക്ക് ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ നേതൃത്വം നൽകി. ഒക്ടോബർ 30, 31 തീയതികളിൽ നടക്കുന്ന ബ്രഹ്മസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക മഹോത്സവത്തിൽ മുഖ്യ കാർമികത്വം വഹിക്കാൻ മാതാ അമൃതാനന്ദമയി ദേവി 29ന് വൈകീട്ട് മാനന്തവാടിയിലെത്തും. ആഘോഷത്തിനായി വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതിനായി അതിവിപുലമായ ഒരുക്കങ്ങളാണ് മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തിൽ നടക്കുന്നത്. പന്തൽനാട്ടൽ കർമ്മത്തിൽ മഹോത്സവ കമ്മിറ്റി ചെയർമാൻ എൻ.കെ. മന്മഥൻ, ജനറൽ കൺവീനർ പി.കെ. സുധാകരൻ, രക്ഷാധികാരി ടി. പുരുഷോത്തമൻ, ഇ.കെ. ഗോപി, പി.സി. ഷജിൽകുമാർ, രാജൻ വെൺമണി, ചന്ദ്രബാബു പോരൂർ, എം.എ. വിജയൻ എന്നിവർ പങ്കെടുത്തു.




Leave a Reply