നെടുമ്പാശേരി അപകടം: പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മരിച്ച ദേവികയുടെ പിതാവ്
മടക്കിമല: നെടുമ്പാശേരിയിലുണ്ടായ കാർ അപകടത്തിൽ മിനി കൂപ്പർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് മരിച്ച ദേവികയുടെ പിതാവ് സന്തോഷ് ആവശ്യപ്പെട്ടു. ഇതൊരു സാധാരണ അപകടമല്ലെന്നും മനഃപൂർവം ഇടിച്ചതാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലോണെടുത്തും സ്ഥലം വിറ്റുമാണ് മകളെ പഠിപ്പിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ദേവിക ബിബിഎ ഏവിയേഷൻ കോഴ്സ് നല്ല മാർക്കോടെ പാസായി ഗൾഫിൽ ജോലിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. അത്രയും വേഗതയിലാണ് വാഹനം ഓടിച്ചത്. കേസ് അട്ടിമറിക്കാൻ പ്രതിയുടെ കുടുംബം ഇടപെടാൻ സാധ്യതയുണ്ടെന്നും സന്തോഷ് ആരോപിച്ചു. പോലീസിന്റെ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ആഭ്യന്തര മന്ത്രി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




Leave a Reply