November 7, 2026

പി.എഫ്.പി.എ. വയനാട് ജില്ലാ സമ്മേളനം മേപ്പാടിയിൽ നടന്നു

0
IMG-20261012-WA0148
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ (പി.എഫ്.പി.എ.) വയനാട് ജില്ലാ സമ്മേളനം മേപ്പാടിയിൽ വെച്ച് നടന്നു. സമ്മേളനം പി.എഫ്.പി.എ. അഖിലേന്ത്യ കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് എം. ധർമ്മജൻ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ മുഖ്യപ്രഭാഷണം നടത്തി. മിനിമം പെൻഷൻ 9,000 രൂപയായി ഉയർത്തുക, പെൻഷനിൽ ക്ഷാമബത്ത ഏർപ്പെടുത്തുക, ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത പ്രവർത്തനം പുനരാരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു.

 

പി.എഫ്.പി.എ. വയനാട് ജില്ലാ പ്രസിഡന്റ് സി.എം. ശിവരാമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. നേതാവ് യു. കരുണൻ, ഐ.എൻ.ടി.യു.സി. നേതാവ് വി. സുരേഷ് ബാബു, ബി.എം.എസ്. നേതാവ് എൻ.പി. ചന്ദ്രൻ, എച്ച്.എം.എസ്. നേതാവ് എൻ.ഒ. ദേവസ്യ, എ.ഐ.ടി.യു.സി. നേതാവ് എ. ബാലചന്ദ്രൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സി.എച്ച്. മമ്മി, വി. യൂസഫ്, കെ. സുകുമാരൻ, പി.എഫ്.പി.എ. സംസ്ഥാന ട്രഷറർ സി. പ്രഭാകരൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

 

സംഘടനയുടെ പുതിയ ഭാരവാഹികളായി സി.എം. ശിവരാമൻ (പ്രസിഡന്റ്), പി. അപ്പൻ നമ്പ്യാർ (ജനറൽ സെക്രട്ടറി), സി.എച്ച്. മമ്മി (ഖജാൻജി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *