September 19, 2026

റിസോര്‍ട്ട് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച സംഘത്തെ പിടികൂടി

0
20230622_095509.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: റിസോര്‍ട്ട് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച പതിനാലംഗ ചീട്ടുകളി സംഘത്തെ മീനങ്ങാടി പോലീസ് പിടികൂടി. മീനങ്ങാടി എസ് ഐ സി.കെ ശ്രീധരനും സംഘവും കാര്യമ്പാടി കൊറ്റിമുണ്ടയിലെ ഡ്രീം കണക്ട് എന്ന റിസോര്‍ട്ടില്‍ നിന്നാണ് റിസോര്‍ട്ട് ഉടമയടക്കം പതിനാലംഗ ചീട്ടുകളി സംഘത്തെ പിടികൂടിയത്. പനമരം ഞാറുക്കാട്ടില്‍ സന്തോഷ് (40), ചൂതു പാറ വട്ടിണിയില്‍ സിനീഷ് (40), തൊവരിമല തുളുനാടന്‍ ഷറഫുദ്ദീന്‍ (41), കുപ്പാടി പുഞ്ചയില്‍ സുനില്‍ ( 32), അമ്പലവയല്‍ വടക്കുംപുറത്ത് ഏലിയാസ് (52), പേരാമ്പ്ര കുമ്മനോട്ടു കണ്ടി ഇബ്രായി (63), പടിഞ്ഞാറത്തറ കുഴിക്കണ്ടത്തില്‍ ഷിബു (40), ഇരുളം മേത്തുരുത്തില്‍ അജീഷ് (36), കുഞ്ഞോം പുന്നോത്ത് ഷംസീര്‍ (38), അമ്പലവയല്‍ വികാസ് കോളനി രമേശന്‍ (43), മില്ലുമുക്ക് നെല്ലോളി സലീം (47), മൂലങ്കാവ് തോട്ടുചാലില്‍ അരുണ്‍ ടി തോമസ് (33), നടക്കല്‍ നടുവില്‍ വിജേഷ് (38), റിസോര്‍ട്ട് ഉടമ കാര്യമ്പാടി വലിയ പുരക്കല്‍ പ്രജീഷ് (37) എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ നിന്നും 4, 32,710 രൂപയും പിടിച്ചെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *