August 3, 2026

വിത്തും കൈക്കോട്ടും : മരച്ചീനി വിളവെടുപ്പ് നടത്തി

0
IMG_20230623_094441.jpg
By ന്യൂസ് വയനാട് ബ്യൂറോ
'

തരുവണ: കരിങ്ങാരി ഗവ.യു.പി സ്കൂളിൽ വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായി സ്കൂൾ തോട്ടത്തിൽ വിദ്യാർത്ഥികൾ കൃഷി ചെയ്ത് വിളയിച്ച മരച്ചീനിയുടെ വിളവെടുപ്പ് ഉദ്ഘാടനം വെളളമുണ്ട കൃഷി ഓഫീസർ കോകില കെ.ആർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് നാസർ എസ് , എച്ച്. എം ശശി പി.കെ, റഷീദ് കാരപ്പറമ്പൻ, ടോമി മാത്യു, മനോജ് വി , മമ്മൂട്ടി കെ , ബിന്ധു എന്നിവർ സംബന്ധിച്ചു.
കഴിഞ്ഞ അധ്യായന വർഷാരംഭത്തിൽ പി.ടി.എ യുടെ സഹായത്തോടെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് അരയേക്കർ സ്ഥലത്താണ് മരച്ചീനി കൃഷി ഒരുക്കിയത്. വിദ്യാർത്ഥികൾക്ക് വിഷരഹിത ഭക്ഷണം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ തരം കിഴങ്ങുവർഗ്ഗങ്ങളും , പച്ചക്കറികളും സ്കൂൾ തൊടിയിൽ വിളിയിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *