ജീവിത ശൈലി രോഗങ്ങൾക്കുള്ള യോഗ ക്യാമ്പ് സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ആയൂർവേദ ഡിസ്പെൻസറി ആയൂഷ് ഹെൽത്ത് & വെൽ നെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്തരാഷ്ട്രാ യോഗ ദിനാചരണത്തിന്റെ ഭാഗമായി ജീവിത ശൈലി രോഗങ്ങൾക്കുള്ള യോഗ ക്യാമ്പ് സംഘടിപ്പിച്ചു. പരീശീലനപരിപാടി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എ ജോസ് അദ്ധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. ആയൂർവേദ മെഡിക്കൽ ഓഫീസർ മുഹമ്മദ് ഫൈസൽ പദ്ധതി വിശദികരിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ, മെമ്പർ ബിന്ദു ബാബു, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അനിത, ജോണി നന്നാട്ട്, മുകുന്ദൻ എന്നിവർ ആശംസകൾ നേർന്നു. ഡോ. ആയിഷ ഫെമിനയോഗ ക്ലാസ് നയിച്ചു. ഫാർമസിസ്റ്റ് അബ്ദുൾ സമദ് നന്ദിയും രേഖപ്പെടുത്തി






Leave a Reply