August 4, 2026

പീച്ചംങ്കോട് കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ

0
20230623_151015.jpg
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട : വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പീച്ചംങ്കോട് കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് വെള്ളമുണ്ട പോലീസ് പ്രതികളെ പിടികൂടിയത്. തലശ്ശേരി സെയ്താർ പള്ളി സ്വദേശി വി.എം.റിയാസ് ( 41), കണ്ണൂർ തോട്ടട സ്വദേശി പി.എം മുഹമ്മദ് സാജിദ് (41) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നിരവധി മോഷണ കേസുകളിൽ പ്രതികളാണ് ഇരുവരും. വെള്ളമുണ്ട സ്റ്റേഷൻ ഐ.പി.എസ്.എച്ച്.ഒ. രാജീവ് കുമാർ ,എസ്.ഐ. സാദിർ തലപ്പുഴ, എ.എസ്.ഐ. മൊയ്തു, എസ്.സി.പി.ഒ. അബ്ദുൾ റഹീം, സിഡിയ ഐസക്, ഷമീർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മോഷണം നടന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചു.ഇതോടെ വിവിധ ജില്ലകളിലെ മോഷണ കേസുകൾക്കും തുമ്പാകും. 

കുരുമുളക് തട്ടിപ്പ് കേസിലെ പ്രതിയെ മുംബൈയിൽ പോയി സാഹസികമായി പിടികൂടി ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം നേടിയ പോലീസ് സംഘം തന്നെയാണ് ഈ കേസിലും അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *