റോഡ് ഉപരോധിച്ച് കോൺഗ്രസ്
മാനന്തവാടി: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എംപിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിപാർക്കിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകർ
ഫാർമേഴ്‌സ് ബാങ്ക് പരിസരത്തുനിന്നു പ്രകടനമായാണ് ഗാന്ധിപാർക്കിൽ എത്തിയത്. പ്രകടനത്തിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചതായി ആരോപിച്ച് ജോസ് തിയേറ്റർ കവലയിൽ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. മുതിർന്ന പ്രവർത്തകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഏകദേശം 20 മിനിറ്റാണ് റോഡ് ഉപരോധിച്ചത്. ആംബുലൻസുകൾ കടത്തിവിട്ടു.
എഐസിസി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എ.എം. നിശാന്ത് അധ്യക്ഷത വഹിച്ചു. അഡ്വ.എൻ.കെ. വർഗീസ്, പി.വി. ജോർജ്, സിൽവി തോമസ്, ജേക്കബ് സെബാസ്റ്റ്യൻ, സി.കെ. രത്നവല്ലി, പി. ഷംസുദ്ദീൻ, പി.എം. ബെന്നി, ലേഖ രാജീവൻ, അസീസ് വാളാട്, എം.ജി. ബാബു, ബൈജു പുത്തൻപുരയ്ക്കൽ, സി.എച്ച്. സുഹൈർ, അജ്മൽ വെള്ളമുണ്ട തുടങ്ങിയവർ നേതൃത്വം നൽകി
Leave a Reply