സ്നേഹാദരം സംഘടിപ്പിച്ചു
ബത്തേരി:ചീരാൽ ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ എസ്.എസ്. എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി സ്നേഹാദരം സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് മുഖ്യപ്രഭാഷണം നടത്തി.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം വി. കൃഷ്ണൻ കുട്ടി,
അജയൻ. കെ,
ഹെഡ്മിസ്ട്രസ് പി. റീന,ശ്രീജേഷ് ആർ.എസ്, പി. എ വിൻസെന്റ്,അനീഷ് കുമാർ കെ, പി. വിശ്വഭരൻ,രമ്യ. കെ,ജിജി വി. എസ്,കോമളവല്ലി കെ
തുടങ്ങിയവർ സംസാരിച്ചു.






Leave a Reply