കൂട്ടിലകപ്പെട്ട കടുവയെ വയനാട്ടിലെ വനത്തില്‍ തുറന്ന് വിടുന്നത് ഇടത്തെ കാലിലെ മന്ത് വലത്തേ കാലിലേക്ക് മാറ്റുന്നതിന് തുല്യം ; കിഫ ജില്ലാ കമ്മിറ്റി
കല്‍പ്പറ്റ:
ഇന്നലെ രാത്രി പനവല്ലിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ട കടുവയെ വീണ്ടും വയനാട്ടിലെ വനത്തില്‍ തുറന്നു വിടാനുള്ള തീരുമാനം വനം വകുപ്പിന്റെ തീരുമാനം ഇടത്തെ കാലിലെ മന്ത് വലത്തേ കാലിലേക്ക് മാറ്റുന്നതിന് തുല്യമാണെന്നം അത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുന്ന നടപടിയാണെന്നും കിഫ വയനാട് ജില്ലാ കമ്മിറ്റി.ഏപ്രില്‍ മാസത്തില്‍ തോവരി മലയില്‍ പിടികൂടിയ കടുവയെ വനത്തില്‍ തുറന്നു വിടുക മൂലം വടക്കനാട് വള്ളുവാടി ഭാഗത്ത് നിരവധി വളര്‍ത്തുമൃഗങ്ങളാണ് ആക്രമിക്കപ്പെട്ടത്.ജനവാസ മേഖലയില്‍ ഇറങ്ങി ശീലിച്ച കടുവയെ വനത്തിനുള്ളില്‍ തുറന്നു വിട്ടാല്‍ വീണ്ടും ജനവാസ മേഖലകളിലേക്ക് ഇറങ്ങിവരും എന്നുള്ളത് നിരവധി പ്രാവശ്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.ഈ കാരണം കാണിച്ചു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അനുകൂല വിധി കിഫ നേടി എടുത്തിട്ടുള്ളതും ആണ്. ആയതിനാല്‍ ഇനി പിടികൂടുന്ന ഒരു കടുവയെ പോലും വനത്തില്‍ തിരികെ വിടരുത് എന്ന് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ കമ്മിറ്റി പ്രസിഡന്റ് കരുണാകരന്‍ എം.കെ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കമ്മറ്റി അംഗങ്ങളായ ഗോപി വടക്കനാട്, ഗിഫ്റ്റന്‍ പ്രിന്‍സ് ജോര്‍ജ്, ജില്ലാ സെക്രട്ടറി ജോബി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.






Leave a Reply