ബ്രഹ്‌മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി സാമ്പത്തീക ക്രമക്കേടുകളുടെ ആരോപണം; കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
ബത്തേരി: ബ്രഹ്‌മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ സാമ്പത്തീക ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നെന്മേനി, ചീരാല്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ മലവയല്‍ മഞ്ഞാടി ബ്രഹ്‌മഗിരി ഫാക്ടറിയിലേക്ക് മാര്‍ച്ച് നടത്തി. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ഐസി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കെ ആര്‍ സാജന്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റിയില്‍ നിന്നും നിക്ഷേപ തുക തിരികെ കിട്ടാനുള്ള കുടുംബശ്രീ പ്രവര്‍ത്തകരും ക്ഷീര കര്‍ഷകരുമടക്കം നൂറ് കണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തതായി നേതൃത്വം വ്യക്തമാക്കി. മാസങ്ങളായി ജോലി ചെയ്ത് ശമ്പളം ലഭിക്കാനുള്ള തൊഴിലാളികളും മാര്‍ച്ചില്‍ പങ്കെടുത്തുജനങ്ങളുടെ നികുതിപ്പണം ബഡ്ജറ്റിലൂടെ തട്ടിയെടുത്തും പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കമുള്ള നിക്ഷേപകരുടെ പണം ധൂര്‍ത്തടിച്ചും കാലങ്ങളായി സൊസൈറ്റി നേതൃത്വം നടത്തിവന്ന സി പി എമ്മിന്റെ സാമ്പത്തീക ക്രമക്കേടുകള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കോടികളുടെ തട്ടിപ്പ് നടന്നിട്ടും പാര്‍ട്ടി നടപടി പോലും എടുക്കാതെ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സൊസൈറ്റി ഡയറക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധനക്ക് വിധേയമാക്കിയാല്‍ തെളിയുന്നത് വയനാട്ടിലെ സി പി എമ്മിന്റെ വികൃത മുഖമായിരിക്കും. കൊടുക്കാനുള്ള തുകയുടെ കണക്ക് മാത്രമാണ് സൊസൈറ്റി സി ഇ ഒ പറയുന്നത്. പത്ത് വര്‍ഷത്തിലധികമായി ബ്രഹ്‌മ ഗിരി നടത്തിയ ഇറച്ചി കച്ചവടത്തില്‍ നിന്നടക്കം ലഭിച്ച ലാഭ വിഹിതം പോയിരിക്കുന്നത് ഡയറക്ടര്‍മാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും പോക്കറ്റുകളിലേക്കാണ്. ഈ സാഹചര്യത്തിലും ഇനിയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം അനുവദിക്കാനുളള നീക്കവും നടക്കുന്നുണ്ട്. അങ്ങനെ അന്യായമായി പണം അനുവദിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉന്നത നീതി പീഠത്തിനെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.






Leave a Reply