എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
ബത്തേരി : കാറിൽ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ. ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ മലപ്പുറം സ്വദേശികളായ പള്ളിപ്പുറം തറവനാട്ടിൽ മുഹമ്മദ് ബാസിത് (27) വെള്ളരിക്കാട്ടിൽ മുഹമ്മദ് സിനാൻ (20) എന്നിവർ സഞ്ചരിച്ച കെ എൽ 55 കെ 8811 നമ്പർ ഇന്നോവ കാറിന്റെ ഗിയർ ഫ്ലാപ്പിൽനിന്നാണ് 45.79 ഗ്രാം എം ഡി എം എ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സാബുവും സംഘവും പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.ഇവർക്കെതിരെ എൻ ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.






Leave a Reply