നല്ലപാഠം പ്രവർത്തകർ ലഹരി വിരുദ്ധ മതിൽ തീർത്തു
ബത്തേരി: പഴൂർ സെന്റ് ആന്റണീസ് യുപി സ്കൂളിൽ നല്ലപാഠം പ്രവർത്തകർ ലഹരി വിരുദ്ധ മതിൽ തീർത്തു. കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ മുദ്രാവാക്യം മുഴക്കി കയ്യൊപ്പും ലഹരി വിരുദ്ധ സന്ദേശങ്ങളും രേഖപ്പെടുത്തി. എക്സൈസ് പ്രിവന്റീവ് ഓഫിസർ സി.കെ. ഷാജി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ ബിജു മാത്യു, നല്ലപാഠം അധ്യാപക കോഓർഡിനേറ്റർ സിസ്റ്റർ ലിൻസി ജെയിംസ്, അലക്സ് മാത്യു, അധ്യാപകരായ കെ.എസ്. ഷിൽന, സിസ്റ്റർ മെറിൻ, സിസ്റ്റർ അനുഷ ഫ്രാൻസിസ്, ജോയ്സ് ജോസഫ്, ഹെൽന ജോണി, സജി വർഗീസ് എന്നിവർ പ്രസംഗിച്ചു.






Leave a Reply