അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനം : ലഹരി വിരുദ്ധ റാലി നടത്തി
കൽപ്പറ്റ: ജൂൺ 26 അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പ് വിവിധ സംഘടനകളേയും പത്തോളം സ്കൂളിലേയും കോളേജിലേയും വിദ്യാർത്ഥികളേയും റോട്ടറി ക്ലബ്ബ്, റേഡിയോ മാറ്റൊലി എന്നിവരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ലഹരി വിരുദ്ധ റാലി വയനാട് ജില്ലാ കളക്ടർ ഡോ: രേണുരാജ് ഐ എ എസ് ഫ്ലാഗ് ഓഫ് ചെയ്തു. എ.ഡി.എം ഷാജു
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റാലിയിൽ മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. നിശ്ചലദൃശ്യങ്ങൾ, ഫ്ലാഷ് മോബ് , സ്കിറ്റുകൾ എന്നിവയുടെ അകമ്പടിയോടുകൂടി റാലി കൽപ്പറ്റ മുൻസിപ്പൽ ബസ്സ് സ്റ്റാൻഡിൽ അവസാനിച്ചു. സമാപന സമ്മേളനവും ഒരാഴ്ച നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധചരണത്തിന്റെ ഉദ്ഘാടനവും കൽപ്പറ്റ എം.എൽ.എ അഡ്വ : ടി സിദ്ദിഖ് നിർവഹിച്ചു. കേയംതൊടി മുജീബ് മുൻസിപ്പൽ ചെയർമാൻ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വയനാട് ഷാജി കെ എസ് , കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ .റ്റി ,
കൽപ്പറ്റ എക്സസൈസ് ഇൻസ്പെക്ടർ ബാബുരാജ് . പി , കൽപ്പറ്റ വാർഡ് കൗൺസിലർ കെ അജിത ,ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ പ്രിയാസേനൻ , രാജു പി എം അസി ഗവ: റോട്ടറി ക്ലബ് , Fr. ബിജോ സ്റ്റേഷൻ ഡയറക്ടർ റേഡിയോ മാറ്റൊലി, ജില്ലാ വിമുക്തി മിഷൻ കോർഡിനേറ്റർ ഫെബിന .വി .റൗഫ് എന്നിവർ പങ്കെടുത്തു.






Leave a Reply