അടിയന്തരാവസ്ഥയുടെ 48-ാം വാർഷികം : ഫാസിസത്തെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥയുമായി തുലനം ചെയ്യുന്നത് അരാഷ്ട്രീയവൽക്കരണമാണ് : സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ
കൽപ്പറ്റ: 1975 ജൂൺ 25 ന് അർദ്ധരാത്രിയോടെ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം അടിയന്തരാവസ്ഥ തൽസ്ഥിതിയിൽ 21 മാസം നീണ്ടുനിന്നു. ആ പ്രഖ്യാപനത്തിന്റെ 48-ാം വാർഷികമാണ് 2023 ജൂൺ 25. ഇക്കാലത്ത് ജനാധിപത്യത്തിന് വേ ണ്ടി പാേരാടി എന്നവകാശപ്പെട്ട സംഘപ്രവർത്തകർ മാപ്പെഴുതിക്കാെടുത്ത് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നത് എന്നത് ചരിത്രമാണ്. എന്നാലതേസമയം ലിബറൽ ബുദ്ധിജീവികൾ ഉൾപ്പെടെയുള്ളവർ ഫാസിസത്തെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യുമായി തുലനം ചെയ്യുന്നത് അരാഷ്ട്രീയവൽക്കരണമാണ് എന്ന് സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ വയനാട് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു.
പി.എം. ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ടവതരിപ്പിച്ചു. അടിയന്തിരാവസ്ഥയ്ക്കെതിരെ പോരാടി മരിച്ച ധീര രക്തസാക്ഷികളെ യോഗം അനുസ്മരിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ.ഷിബു, കെ.ജി. മനോഹരൻ , കെ.ആർ. അശോകൻ, സി.ജെ.ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.






Leave a Reply