October 10, 2024

കഞ്ചാവ് കേസിലെ പ്രതിക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും

0
Eig4m4w19086.jpg
കല്‍പ്പറ്റ: തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വച്ച് 2018 ജൂണില്‍ അന്നത്തെ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം കെ സുനിലും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി ക്രൈം നമ്പര്‍49/18 ആയി രജിസ്റ്റര്‍ ചെയ്ത 31 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളില്‍ ഒരാളായ കണ്ണൂര്‍ കൂട്ടാളി നീരജ് (26)ന് കല്‍പ്പറ്റ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി 10 വര്‍ഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് സെക്കന്റ് ആണ് ശിക്ഷ വിധിച്ചത്. സര്‍ക്കാരിന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ ഹാജരായി. 2018 ജൂണ്‍ 21ന് വൈകിട്ട് ഒരു സ്വിഫ്റ്റ് കാറില്‍ 31 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വരവേയാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. രണ്ടാം പ്രതി യാസര്‍ അറഫത്തിന്റെ വിധി വരും ദിവസങ്ങളില്‍ കോടതി പ്രഖ്യാപിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *