June 27, 2026

പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് : മുഖ്യപ്രതി സജീവന്‍ കൊല്ലപ്പള്ളി പോലീസ് പിടിയില്‍

0
eiY3LO519206.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളി പോലീസ് പിടിയില്‍. രാത്രി എട്ടരയോടുകൂടിയാണ് സജീവനെ ബത്തേരി എസ്.ഐ സി.എം സാബുവും സംഘവും കോട്ടക്കുന്ന് വച്ച് പിടികൂടിയത്. കര്‍ണാടകയിലായിരുന്ന ഇയ്യാള്‍ കോഴിക്കോടേക്കുള്ള കാര്‍ യാത്ര മധ്യേയാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.ബാങ്ക് വായ്പാ തട്ടിപ്പുകേസില്‍ ഡാനിയേല്‍ പുല്‍പ്പള്ളി പോലീസില്‍ നല്‍കിയ പരാതി പ്രകാരവും, കടബാധ്യത മൂലം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റത്തിന് പ്രതി ചേര്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് സജീവന്‍ ഒളിവില്‍ പോയത്. സജീവനെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ കുടുംബാഗങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *