August 5, 2026

റെഡ് അലേർട്ടുകൾ വരുമ്പോൾ സഞ്ചാര വിലക്ക് ഏർപ്പെടുത്തുന്നത് പ്രതിഷേധാർഹം:കേരള ടൂറിസം വർക്കേഴ്‌സ് കോൺഗ്രസ് 

0
IMG_20260805_130622
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: റെഡ് അലേർട്ടുകൾ വരുമ്പോൾ ജില്ലയിലുടനീളം ഏർപ്പെടുത്തുന്ന സഞ്ചാര വിലക്ക് പ്രതിഷേധാർഹമെന്ന് കേരള ടൂറിസം വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ. ടി.യു.സി) വയനാട് ജില്ലാ ഘടകം അറിയിച്ചു . ഇത് വയനാടിലെ ടൂറിസം രംഗത്തിന് വലിയ തിരിച്ചടിയാവുമെന്ന് യോഗം വിലയിരുത്തി. പഞ്ചായത്ത് തലത്തിൽ അലേർട്ടുകൾ പ്രഖ്യാപിച്ച് കൊണ്ട് സുരക്ഷിത അലർട്ടുകൾ ഉള്ള പ്രദേശങ്ങളിൽ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാനുളള സാഹചര്യം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു . ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു . പി.പി ആലി അദ്ധ്യക്ഷത വഹിച്ചു വർക്കിംഗ് പ്രസിഡണ്ട് പി.കെ മുരളീധരൻ, ഖജാൻജി ഗിരീഷ് പെരുന്തട്ട , ഷംസുദ്ധീൻ, അഡ്വ. ജോസ് തേരകം സോളമൻ എൽ എ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news