യാത്രയയപ്പും അനുമോദന സദസ്സും നടത്തി
മീനങ്ങാടി : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിവന്റിവ് ഓഫീസർ സി.കെ ഷാജിക്ക് യാത്രയയപ്പും,എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സംഘടനാ അംഗങ്ങളായവരുടെ മക്കളെ
അനുമോദിക്കുകയും ചെയ്തു. അനുമോദന യോഗ ഉദ്ഘാടനം വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. എസ് ഷാജി നിർവഹിച്ചു.കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കുമാർ വിജയികളെ അനുമോദിക്കുകയും ചെയ്തു. കെ. എസ്. ഇ. എസ്. എ ജില്ലാ പ്രസിഡണ്ട് ജിനോഷ് പി.ആർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ബാലകൃഷ്ണൻ.എം.കെ സ്വാഗതം ആശംസിച്ചു. അനീഷ്. എ. എസ്, സൽമ.കെ.ജോസ്, വിനീഷ്.പി.എസ്. എന്നിവർ ആശംസ നേർന്നു ജോയിന്റ് സെക്രട്ടറി പി ആർ വിനോദ് നന്ദി രേഖപ്പെടുത്തി.






Leave a Reply