September 17, 2026

അമ്പലവയൽ ടൗൺ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

0
IMG_20230701_095053.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ:
പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി അമ്പലവയൽ ടൗൺ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു. 10 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് സംഘം. അമ്പലവയൽ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന രണ്ടാമത്തെ സംഘമാണിത്. സി ഐ ടി യു മീനങ്ങാടി ഏരിയ ജോയിന്റ് സെക്രട്ടറി ഇ കെ ജോണി ഉദ്‌ഘാടനം നിർവ്വഹിച്ചു. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി പദ്ധതി വിശദീകരണം നടത്തി. യു എ ശിഹാബ് അധ്യക്ഷത വഹിച്ചു. മീനങ്ങാടി ഏരിയ പ്രസിഡന്റ് എം മുഹമ്മദ്, സെക്രട്ടറി കെ സേതുമാധവൻ എന്നിവർ സംസാരിച്ചു. 
സ്വാശ്രയ സംഘം ഭാരവാഹികളായി ഷമീൽ എം (പ്രസിഡന്റ്), യു എ ശിഹാബ് (സെക്രട്ടറി), സെയ്ദ് ഹനീഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *