August 6, 2026

പനി പടരുന്ന സാഹചര്യത്തിൽ താഴേത്തട്ടിൽ പ്രവർത്തനം ഊർജിതമാക്കാൻ ആരോഗ്യ-റവന്യൂ മന്ത്രിമാരുടെ തീരുമാനം

0
IMG_20230702_085614.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം:
പനി പടരുന്ന സാഹചര്യത്തിൽ താഴേത്തട്ടിൽ പ്രവർത്തനം ഊർജിതമാക്കാൻ ആരോഗ്യ-റവന്യൂ മന്ത്രിമാരുടെ സാന്നിധ്യത്തിൽ തീരുമാനം. എല്ലാ മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത മുന്നില്‍ക്കണ്ട് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കരുത്.
ജില്ല കലക്ടര്‍മാര്‍ യോഗം വിളിക്കുമ്പോള്‍ ചികിത്സാ പ്രോട്ടോകോള്‍ ഉറപ്പാക്കാൻ നിര്‍ദേശം നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി. എം.എല്‍.എമാരുടെ യോഗം വിളിക്കാൻ കലക്ടര്‍മാര്‍ മുന്‍കൈയെടുക്കണമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ പനിബാധിതര്‍ക്ക് പ്രത്യേക സ്ഥലം കണ്ടെത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് യോഗത്തിൽ തീരുമാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *