October 13, 2026

വയനാട്മഡ് ഫെസ്റ്റ്;നാളെ തുടങ്ങും

0
IMG_20230704_193429.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
മണ്‍സൂണ്‍കാല വിനോദ സഞ്ചാരം ജില്ലയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സംസ്ഥാന ടൂറിസംവകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, മഡ്ഡി ബൂട്ട്സ്വെക്കേഷന്‍സ് എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന വയനാട് മഡ്ഫെസ്റ്റ് – 2023nalev ബുധന്‍ തുടങ്ങും. ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം  രാവിലെ 9 ന് മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിക്കും.

ജൂലൈ 6 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല മഡ് ഫുട്ബാള്‍ മത്സരം പൂളവയല്‍ സപ്ത റിസോര്‍ട്ട് പരിസരത്തും, ജൂലൈ 7 ന് കല്‍പ്പറ്റ താലൂക്ക്തല മത്സരം കാക്കവയല്‍ നഴ്സറി പരിസരത്തും നടക്കും. ഓരോ താലൂക്കിലേയും വിജയികള്‍ക്ക് 5000, 3000 വീതം ക്യാഷ് അവാര്‍ഡും സംസ്ഥാനതല മത്സരങ്ങളിലേക്കുളള യോഗ്യതയും ലഭിക്കും. ജൂലൈ 9 ന് കാക്കവയലില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ വയനാട് ജില്ലയില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ക്ക്പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. മഡ്‌ഫെസ്റ്റിന്റെ ഭാഗമായി ജൂലൈ 13 ന് തരിയോട് കര്‍ളാട് തടാകത്തില്‍ സംസ്ഥാനതല കയാക്കിംഗ് തുഴയല്‍മത്സരം (ഡബിള്‍) നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *