August 1, 2026

സ്പ്ലാഷ് 23 മഴമഹോത്സവത്തിന് വർണ്ണാഭമായ തുടക്കം

0
20230705_173024.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കബനി നദിക്കരയിൽ കുളിരായി പെയ്തിറങ്ങിയ നൂൽമഴക്കിടെ വള്ളിയൂർക്കാവിലെ ചളി നിറഞ കണ്ണി വയൽ പാടത്ത് മഡ്ഫുട് ബോൾ ആവേശത്തോടെ സ്പ്ലാഷ് 23 മഴ മഹോത്സവത്തിന് വർണ്ണാഭമായ തുടക്കം. 
 മഡ് ഫെസ്റ്റിൻ്റെ ഭാഗമായ മഡ് ഫുട്ബോളിൻ്റെ താലൂക്ക് തല മത്സരങ്ങളാണ് വള്ളിയൂർക്കാവിൽ തുടങ്ങിയത്. ബത്തേരി താലൂക്ക് തല മത്സരം വ്യാഴാഴ്ച രാവിലെ എട്ട് മണി മുതൽ സപ്ത റിസോർട്ട് വയലിലും ഏഴാം തിയതി വൈത്തിരി താലൂക്ക് തല മത്സരം കാക്കവയലിലും നടക്കും.
ശനിയാഴ്ച സർക്കാർ വകുപ്പുകൾ, മാധ്യമ പ്രവർത്തകർ, വയനാട് ടൂറിസം ഓർഗനൈസേഷൻ എന്നിവർ ചേർന്നുള്ള സൗഹൃദ മത്സരം കാക്കവയലിൽ നടക്കും. ഒമ്പതാം തിയതി രാവിലെ ഒമ്പത് മണി മുതൽ കാക്കവയലിൽ മഡ് ഫുട്ബോൾ സംസ്ഥാന തല മത്സരം നടക്കും. മൂന്ന് മണിക്ക് ചെളിയിൽ വടംവലി മത്സരവും പത്താം തിയതി ബത്തേരി സപ്ത റിസോർട്ടിന് സമീപം വൈകുന്നേരം നാല് മണിക്ക് അമ്പെയ്ത്ത് പ്രദർശന മത്സരവും നടക്കും .
ജൂലൈ 13-ന് രാവിലെ 10 മണി മുതൽ കർലാട് തടാകത്തിൽ കയാക്കിംഗ് മത്സരവും ഉണ്ടാകും..
താലൂക്ക് തല മഡ് ഫുട്ബോൾ മത്സരങ്ങൾ വള്ളിയൂർക്കാവ് കണ്ണി വയലിൽ 
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.  
മാനന്തവാടി നഗര സഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു.
സബ് കലക്ടർ ആർ.ശ്രീലക്ഷ്മി മുഖ്യാതിഥിയായിരുന്നു. കൗൺസിലർ കെ.സുനിൽ കുമാർ, വയനാട് ടൂറിസം ഓർഗനൈസേഷൻ വൈസ് പ്രസിഡണ്ട് സി.സി. അഷ്റഫ് ,
ജോയിൻ്റ് സെക്രട്ടറി ബിജു തോമസ്,
ട്രഷർ പി.എൻ.ബാബു വൈദ്യർ,
ജനറൽ സെക്രട്ടറി സി.പി.ഷൈലേഷ്, 
ഔട്ട് ഡോർ ഇവൻ്റസ് കോഡിനേറ്റർ പ്രദീപ് മൂർത്തി,
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത്,
ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് സലിം തുടങ്ങിയവർ സംസാരിച്ചു.  ബ്രദേഴ്സ് കല്ലുവയൽ,
എഫ്.സി .പൂതാടി
ഫ്രഷ് ചലഞ്ചേഴ്സ് പനമരം.സോക്കർ സ്റ്റാർ വള്ളിയൂർക്കാവ്. സോക്കർ ബോയ്സ് കമ്മന. എന്നീ ടീമുകളാണ് ആദ്യ ദിനം മാറ്റുരച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *