June 7, 2026

ഷെറിൻ ശഹാനക്ക് പൗരാവലിയുടെ സ്വീകരണം; കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും

0
IMG_20230707_153539.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:  ജിവിതത്തിൽ പ്രതിസന്ധികളേറെ നേരിടേണ്ടി തളരാതെ നിശ്ചയ ദാർഢ്യത്തോടെ പൊരുതി
ഈ വർഷം സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടി വയനാടിന് അഭിമാനമായി മാറിയ ഷെറിൻ ഷഹാനയ്ക്ക് കമ്പളക്കാട് പൗരാവലി ജൂലൈ 9 ന് മൂന്ന്  മണിക്ക് കമ്പളക്കാട് ടൗണിൽ പൗര സ്വീകരണം നൽകുമെന്ന് കമ്പളക്കാട് പൗരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 2017 ൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് വീൽചെയറിൽ കഴിയുന്ന ഷെറിൻ ശഹാന അതിനുശേഷം നീറ്റ് പരീക്ഷ ജയിക്കുകയും ജെ ആർ എഫ് നേടുകയും ചെയ്തിരുന്നു. തുടർന്ന് ഇൻ്റർ നാഷണൽ റിലേഷൻസ് എന്ന വിഷയത്തിൽ ഗവേഷണം നടത്തുകയായിരുന്നു. പൂർണ്ണമായും കിടപ്പിലായതിനു ശേഷം മനക്കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിൽ രാജ്യത്തെ ഏറ്റവും വലിയ പരീക്ഷ വിജയിച്ച് ഇപ്പോൾ സിവിൽ സർവീസിൽ എത്തിച്ചേർന്നിരിക്കുന്നു.
കെൽട്രോൺ വളവിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഷെറിൻ ശഹാനയെ കമ്പളക്കാട് വേദിയിലേക്ക് ഘോഷയാത്രയായി ആനയിക്കും. തുടർന്ന്
 കമ്പളക്കാട് പട്ടണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന സ്വീകരണ സമ്മേളനം കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ അഡ്വക്കറ്റ് ടി സിദ്ദിഖ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ജേതാവിനെ പൊന്നാടയണിയിക്കും. സഹകരണ ക്ഷേമനിധി ബോർഡ് ചെയർമാൻ സി കെ ശശീന്ദ്രൻ ,മാതൃഭൂമി മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ ,കൈരളി ടി.എം.ടി മാനേജിങ് ഡയറക്ടർ പഹലിഷാ കള്ളിയത്ത്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാ കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമലാ രാമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനു ജേക്കബ് ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി മണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി എൻ സുമ ടീച്ചർ ,നൂരിഷ ചേനോത്ത്, സലിജ ഉണ്ണി, സീനത്ത് തൻവീർ , ലത്തീഫ് മേമാടൻ, മുട്ടിൽ പഞ്ചായത്ത് മെമ്പർ അഷറഫ് സി, മറ്റു രാഷ്ട്രീയ സാംസ്കാരിക നേതാക്കൻമാരും പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ചെയർമാൻ സി രവീന്ദ്രൻ, ജനറൽ കൺവീനർ പി സി മജീദ്, ട്രഷറർ വി പി യൂസഫ് ,താരിഖ് കടവൻ, സി.എച്ച് ഫസൽ, വിജയൻ റ്റി, ബഷീർ പഞ്ചാര എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *