June 7, 2026

തളിപ്പുഴയിൽ കാട്ടാനകളുടെ വിളയാട്ടം: കൃഷി നശിപ്പിച്ചു

0
20230702_130224.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: തളിപ്പുഴ, അറമല എന്നിവിടങ്ങളിൽ ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷം. നിരവധി പേരുടെ കൃഷികൾ നശിപ്പിച്ച ആനകൾ ഒരു റിസോർട്ടിന്റെ മുറ്റത്തുള്ള സാമഗ്രികളും നശിപ്പിച്ചു. കൂട്ടത്തോടെയാണ് ആനകളെത്തുന്നത്. ദിവസങ്ങളായി പൂക്കോട് തടാകം ജംക്ഷനോടടുത്ത ജനവാസ കേന്ദ്രത്തിൽ എത്തിയ ആന ഇവിടെയുള്ള റിസോർട്ടിന്റെ മുറ്റത്തുള്ള സാമഗ്രികളും പൂച്ചെടികളും ആന നശിപ്പിച്ചു.  തോമസിന്റെ കൃഷിവിളകളും നശിപ്പിച്ചു. തളിപ്പുഴയിലെത്തിയ ആനകൾ കെ പി സെയ്തലവിയുടെ പറമ്പിൽ വ്യാപകമായി കൃഷിനശിപ്പിച്ചു.
ലക്കിടി അറമലയിൽ ദിവസങ്ങളായി ആനകൾ തമ്പടിച്ചിരിക്കുകയാണ്. ഇവിടെ നിന്നാണ് ആനകൾ പലവഴിക്കും തിരിഞ്ഞു കൃഷിനാശങ്ങളുണ്ടാക്കുന്നത് . വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തുന്നുണ്ടെങ്കിലും കാര്യാമായി ഒന്നും ചെയ്യുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *