August 1, 2026

തുര്‍ക്കി ജീവന്‍ രക്ഷ സമിതിക്ക് പുതിയ നേതൃത്വം

0
IMG_20230710_185423.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: തുര്‍ക്കി ജീവന്‍ രക്ഷ സമിതിക്ക് പുതിയ നേതൃത്വം . 2023-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിയില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്ന് തുര്‍ക്കി ജീവന്‍ രക്ഷ സമിതി ആവശ്യപ്പെട്ടു. മഴക്കെടുതി മൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കം അടക്കമുള്ള വിഷയങ്ങളില്‍ അതാത് പ്രദേശങ്ങളില്‍ കൃത്യമായി ഇറങ്ങുന്നതിന് ഇത്തരം പരിശീലനങ്ങള്‍ കുട്ടികളെയടക്കം പ്രാപ്തരാക്കും. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രൂപരേഖ വയനാട് ജില്ലാ ഡിഡിഇ ക്ക് സമര്‍പ്പിക്കാനും തീരുമാനിച്ചു. ജനറല്‍ബോഡിയോഗം 2023-25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
ജനറല്‍ബോഡി യോഗത്തില്‍ ടി നിഷാദ് അധ്യക്ഷത വഹിച്ചു, ലാല്‍പുത്തലന്‍, വാര്‍ഡ് കൗണ്‍സിലര്‍ സി ഹംസ, റസല്‍, സാലിഫ് കൈതക്കൊല്ലി എന്നിവര്‍ സംസാരിച്ചു. 
പ്രസിഡണ്ട്: ശിഹാബ് അബൂബക്കര്‍, വൈസ് പ്രസിഡന്റുമാര്‍: നിഷാദ്.ടി, ഹംസ സി. സെക്രട്ടറി: യൂനസ് കുണ്ടുകുളം, ജോയിന്‍ സെക്രട്ടറിമാര്‍: നാസര്‍ എന്‍.പി, ജംഷീദ് ടി, ട്രഷറര്‍: ഷാഫി പാറമ്മല്‍ എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *