28 ലിറ്റർ വിദേശ മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചു; യുവാവ് അറസ്റ്റിൽ
ബത്തേരി: അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി യുവാവ് അറസ്റ്റിൽ. നടവയൽ വില്ലേജിൽ, കാറ്റാടിക്കവല ഭാഗത്ത് , മുരിക്കുനിൽക്കും കാലായിൽ വീട്ടിൽ ജോർജ്ജ് തോമസ് (43) ആണ് പിടിയിലായത്. 28 ലിറ്റർ വിദേശ മദ്യമാണ് വില്പനക്ക് സൂക്ഷിച്ചത്. ഡ്രൈഡേ മുന്നിൽകണ്ടു വില്പനക്കായി മദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളതായി വയനാട് എക്‌സൈസ് ഇന്റലിജിൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രകാശൻ.കെ.വി,അനീഷ് എ .എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അമൽതോമസ്, ദിനീഷ്. എം. എസ് , വനിത സിവിൽ എക്‌സൈസ് ഓഫീസർ വിബിത.ഇ.ബി എന്നിവരും പങ്കെടുത്തു. ബഹുമാനപെട്ട സുൽത്താൻ ബത്തേരി ജെഎഫ്സിഎം II കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തു.





Leave a Reply