റോഡ് നന്നാക്കണം; കൊളവയൽ കാര്യമ്പാടി റോഡിൽ ചെളിക്കുളമായി ദുരിത യാത്ര
കൊളവയൽ: മഴ ശക്തമായതോടെ കൊളവയൽ കാര്യമ്പാടി റോഡ് സഞ്ചാരയോഗ്യമല്ലാതായി മാറിയതിനെ തുടർന്ന് നാട്ടുകാരും യാത്രക്കാരും കടുത്ത ദുരിതത്തിൽ. കൊളവയൽ യംഗ് മെൻസ് ക്ലബിന് സമീപമാണ് റോഡ് പൂർണ്ണമായും ചെളിക്കുളമായി കിടക്കുന്നത്. ഇതുവഴി വാഹനങ്ങൾ കടന്നുപോകാൻ വളരെയേറെ പ്രയാസപ്പെടുകയാണ്. ഇരുചക്രവാഹന യാത്രക്കാർ ചെളിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. റോഡിലെ വെള്ളക്കെട്ടും ചെളിയും കാരണം കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാരും യംഗ് മെൻസ് ക്ലബ് ഭാരവാഹികളും ആവശ്യപ്പെട്ടു.





Leave a Reply