May 20, 2024

പ്ലസ് വണ്‍ പ്രവേശനം സര്‍ക്കാര്‍ നിലപാട് വഞ്ചനാപരം

0
Img 20230710 184040.jpg
.
കല്പറ്റ. പ്ലസ് വണ്‍ പ്രവേശനത്തില്‍ അധിക ബാച്ച് അനുവദിച്ചു പ്രതിസന്ധി പരിഹരിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത സര്‍ക്കാര്‍ നിലപാട് വഞ്ചനാപരമാണെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അഭിപ്രായപെട്ടു. കല്‍പ്പറ്റ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ എ ഇ ഒ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി ഹംസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സെലിമേമിന് സ്വാഗതം പറഞ്ഞു
ഒരു ക്ലാസില്‍ അറുപത്തി അഞ്ചു കുട്ടികള്‍ പഠിക്കേണ്ടി വരുമ്പോള്‍ ഗുണ നിലവാരം തകരും.സര്‍ക്കാര്‍ വിവേചനത്തിന്റെ ഫലമായിട്ടാണ് എ പ്ലസ് നേടി ജയിച്ച മലബാറിലെ കുട്ടികള്‍ ഓപ്പണ്‍ സ്‌കൂളിനെ ആശ്രയിക്കേണ്ടി വരുന്നത്. ധൂര്‍ത്തിനും കൊലപാതക കേസ്സിലെ പ്രതികളെ രക്ഷിക്കാനും ചിലവഴിക്കുന്ന പണം കൊണ്ട് എത്രയോ ഹൈ സ്‌കൂളുകള്‍ ഹയര്‍ സെക്കണ്ടറിയാക്കി ഉയര്‍ത്താന്‍ സാധിക്കും.വിദ്യാര്‍ത്ഥി പക്ഷത്തു നില്‍ക്കേണ്ട എ എസ് ഫൈക്കാര്‍ മാര്‍ക്കും സര്‍ഫിക്കറ്റും തിരുത്തുന്ന തിരക്കിലാണ്.പരീക്ഷ എഴുതാതെ പാസാകു ന്നവര്‍ക്ക് വേണ്ടി സി പി എം സംസാരിക്കുമ്പോള്‍ പഠിച്ചു ജയിച്ചവരെ പഠിക്കു പുറത്താക്കുന്നത്തിന് എതിരെയാണ് ലീഗ് സംസാരിക്കുന്നത്.സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ചൂണ്ടികാട്ടി സമരം ചെയ്യുന്നവരെ കല്‍തുറങ്കില്‍ അടച്ചും കയ്യാമം വെച്ചും നിശബ്ദമാക്കാമെന്നത് സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണ്.
എസ്ടിയു ജില്ലാ പ്രസിഡണ്ട് സി മൊയ്തീന്‍കുട്ടി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ഫസല്‍, നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷാജി കുന്നത്ത്, എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് റിന്‍ഷാദ് മില്ലുമുക്ക്, ഗ്ലോബല്‍ കെഎംസിസി കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് അഷറഫ് കല്ലടാസ്, വനിതാ ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാനത്ത് ബഷീര്‍ പ്രസംഗിച്ചു. അബൂബക്കര്‍ സിദ്ദീഖ് നന്ദി പറഞ്ഞു.
എം ബാപ്പുട്ടി ഹാജി, മുഹമ്മദ് വടകര, വി സി അബൂബക്കര്‍ ഹാജി, കെ.കെ.ഹനീഫ, സി.ഇ. ഹാരിസ്, അലവി വടക്കേതില്‍,ശിഹാബ് മേപ്പാടി,അസീസ് അമ്പിലേരി,കെ.എം. തൊടി മുജീബ്, നസീമ ടീച്ചര്‍,കാട്ടി ഗഫൂര്‍, ബഷീര്‍ പൂക്കോടന്‍, ഷമീര്‍ വൈത്തിരി, ഉസ്മാന്‍ പഞ്ചാര, ബഷീര്‍ പുള്ളാട്ട്, അബ്ദുല്ല വൈപ്പടി,പി.സി. അബ്ദുല്ല,കുഞ്ഞമ്മദ് നെല്ലോളി,ലത്തീഫ് കക്കറത്ത്, ഒ. കെ. സക്കീര്‍, സി. കെ. നാസര്‍,ഫസല്‍ കാവുങ്ങല്‍, അംജത്ത് ചാലില്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *