November 2, 2026

എം.എസ്.എഫ് ഹയർസെക്കണ്ടറി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

0
20230711_184702.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി : എം.എസ്. എഫ് ഹയർസെക്കണ്ടറി മെമ്പർഷിപ്പ് ക്യാമ്പയിന്റെ  ജില്ലാതല ഉദ്ഘാടനം  ബത്തേരി ടെക്നിക്കൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്നു. ക്യാമ്പയിന്റെ ഭാഗമായുള്ള ലഹരിവിരുദ്ധ സംഗമം എം. എസ്. എഫ് സംസ്ഥാന സെക്രട്ടറി മുനവ്വറലി സാദത്ത് നിർവ്വഹിച്ചു. മെമ്പർഷിപ്പ് വിതരണോദ്ഘാടനം ടെക്നിക്കൽ സ്‌കൂൾ വിദ്യാർത്ഥി അസ്‌ലമിന് നൽകി ജില്ലാ പ്രസിഡന്റ് പി എം റിൻഷാദ് നിർവ്വഹിച്ചു. ജില്ലാ ജന.സെക്രട്ടറി ഫായിസ് തലക്കൽ,ട്രഷറർ അമീനുൽ മുക്താർ, ബത്തേരി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ പി അഷ്‌കർ, എം എസ് എഫ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് റഈസ് വേങ്ങൂർ, ജന.സെക്രട്ടറി അൻഷീർ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *