October 6, 2024

ബംഗ്ലാദേശിനെ വിറപ്പിച്ച് മിന്നു മണി : രണ്ടാം ടി20യിലും കസറി

0
20230711 184253.jpg
കൽപ്പറ്റ : ബംഗ്ലാദേശിനെതിരായ രണ്ടാം ടി.20യിലും ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് മലയാളി താരവും വയനാട് സ്വദേശിനിയുമായ മിന്നു മണി. അരങ്ങേറ്റ മത്സരത്തില്‍ ഓവറിലെ നാലാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണറെ മടക്കിയാണ് മിന്നു വരവറിയിച്ചത്. ഇന്ത്യന്‍ ടീമിനൊപ്പം ഏറെക്കാലം തുടരുമെന്ന് അടിവരയിടുന്ന പ്രകടനം ആദ്യ മത്സരത്തില്‍ത്തന്നെ മിന്നു നടത്തി. ഇതോടെ രണ്ടാം ടി20യിലും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മിന്നു ഇടം പിടിക്കുകയായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *