August 3, 2026

വയനാടിൻ്റെ സ്വന്തം സിനിമ ‘ഇരുട്ടുമല താഴ് വാരം’ ലോക ശ്രദ്ധയിലേക്ക്

0
20230714_084418.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ് പൂര്‍ണ്ണമായും വയനാട്ടുകാരുടെ സിനിമയായ
 'ഇരുട്ടുമല താഴ്‌വാരം'  . സ്വതന്ത്ര സിനിമ ശ്രേണിയില്‍ നിര്‍മ്മിച്ച പരീക്ഷണചിത്രമാണ് ഇരുട്ടുമല. അമ്പലവയല്‍ ചീങ്ങേരി മലയുടെ അടിവാരത്തിലാണ് സിനിമ പൂര്‍ണ്ണമായും ചിത്രീകരിച്ചരിക്കുന്നത്. കുടിയേറ്റ കര്‍ഷകരായ രണ്ട് കൃസ്ത്യൻ കുടുംബങ്ങളുടെ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ ലെന്‍സില്‍ പ്രധാനമായും വെറും പത്തു ഷോട്ടുകളിലാണ് സനിമ ഒരുക്കിയിരിക്കുന്നത്. ഫിലിം ഫെസ്റ്റിവലുകളില്‍ ആകര്‍ഷണമാകുന്നതും ഈ സിനിമയുടെ പരീക്ഷണസ്വഭാവമാണ്. മുംബൈ എന്റര്‍ടൈന്‍മെന്റ് ഫിലിം ഫെസ്റ്റിവല്‍, ലിഫ്റ്റ് ഓഫ്
ഗ്‌ളോബല്‍ അമേരിക്ക, ഭൂട്ടാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലേക്ക് സിനിമ സെലക്ഷന്‍ കിട്ടി കഴിഞ്ഞു. മുപ്പതോളം ഫെസ്റ്റിവലുകളുടെ
ഒഫീഷ്യല്‍ അറിയിപ്പിനായി കാത്തിരിക്കുകയാണ്. മുംബൈ എന്റര്‍ടൈന്‍മെന്റ് ഫിലിം ഫെസ്റ്റിവലില്‍ എറ്റവും മികച്ച സിനിമ, ഏറ്റവും മികച്ച സംവിധായകന്‍, എറ്റവും മികച്ച ഛായാഗ്രഹകന്‍ എന്നീ അവാര്‍ഡുകളും സിനിമ സ്വന്തമാക്കിയിട്ടുണ്ട്. വടുവന്‍ചാല്‍ സ്വദേശിയായ ബോധിപ്രകാശാണ് സിനിമ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ചിരിക്കുന്നവരില്‍ പ്രധാനികള്‍ വയനാട് സ്വദേശികള്‍ തന്നെയാണ്. ഓര്‍ഗാനിക്ക് മേക്കേഴ്‌സ് എന്ന കൂട്ടായ്മയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ബോധിപ്രകാശിന് പുറമെ വെങ്ങപ്പള്ളി സ്വദേശി വിപിന്‍ ജോസ്, മട്ടപ്പാറ സ്വദേശി വിനു വേലായുധന്‍, ബത്തേരി സ്വദേശി ലിഖിന്‍ ദാസ് തുടങ്ങിയവരാണ് കൂട്ടായ്മയിലുള്ളത്. 15ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
അജേഷ്, എബിന്‍, സുമേഷ് മോഹന്‍, വിപിന്‍ ജോസ്, ലിഖിന്‍ ദാസ്, കമല, അജിത, ശരണ്യ, ഡി കെ വയനാട്, രജീഷ് തുടങ്ങി 9 പുതുമുഖങ്ങളാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. കൂടാതെ ഒരു ആടും രണ്ട് മുയലുകളും സിനിമയിലെ കഥാപാത്രങ്ങളാണ്. ''സമൂഹത്തില്‍ നിത്യവും നടന്നുകൊണ്ടിരിക്കുന്ന ഒരു ക്ലീഷേ സ്‌റ്റോറിയുടെ വേറിട്ടൊരു നരേഷനാണ് ഇരുട്ടുമല താഴ്‌വാരം. ചലച്ചിത്ര വിദ്യാര്‍ത്ഥികളോടും സിനിമാ മാനിയാക്കുകളോടും സിനിമ കൂടുതല്‍ സംവദിക്കുമെന്ന് കരുതുന്നു '' ഡയറക്ടര്‍ ബോധിപ്രകാശ് പറഞ്ഞു. നിരവധി സിനിമകളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബോധിപ്രകാശ്, ഗ്രാഫിക് ഡിസൈനര്‍, എഡിറ്റര്‍, തിരക്കഥാകൃത്ത്, സിനിമാട്ടോഗ്രാഫര്‍ എന്നീ മേഖലകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. രചന, സംവിധാനം, എഡിറ്റ് – ബോധിപ്രകാശ്, ഛായാഗ്രഹണം – ബിബിന്‍ ബേബി, നിര്‍മ്മാണം – ഓര്‍ഗാനിക് മേക്കേഴ്‌സ്, ആര്‍ട്ട്, മേക്കപ്പ് – സുമേഷ് മോഹന്‍, ക്രിയേറ്റീവ് ഹെഡ് – വിപിന്‍ ജോസ്, സൗണ്ട് എന്‍ജിനീയര്‍ – റിച്ചാര്‍ഡ്, കളറിസ്റ്റ് – നീലന്‍, പിആര്‍ഒ – സുനിത, ഫെസ്റ്റിവല്‍ മീഡിയ അഡൈ്വസര്‍ – ജിജേഷ്, ഫെസ്റ്റിവല്‍ പാര്‍ടനര്‍ – ഫിലിംഫ്രീവെ, പബഌസിറ്റി ഡിസൈനര്‍ – ബോധി   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *