ജേഴ്‌സി പ്രകാശനം ചെയ്തു
പനമരം: കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമംഗങ്ങള്‍ക്കുള്ള ജേഴ്‌സിയുടെ പ്രകാശനം മുരിക്കഞ്ചേരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ സുലൈമാന്‍.എം ജില്ലാ ത്രോബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഷംനാഥിന് കൈമാറി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ത്രോബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജംഷീര്‍ തെക്കേടത്ത്, നവാസ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.






Leave a Reply