June 17, 2026

മകളുനായി പുഴയിൽ ചാടിയ യുവതി മരിച്ചു ; മകൾക്കായി തിരച്ചിൽ തുടരുന്നു

0
20230714_190648.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെണ്ണിയോട്: വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മകളുമായി ചാടിയ യുവതി മരിച്ചു. വെണ്ണിയോട് ജെയിന്‍ സ്ട്രീറ്റ് അനന്തഗിരി ഓം പ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് മകളായ ദക്ഷയേയും കൂട്ടി ദര്‍ശന പുഴയില്‍ ചാടിയത്. തുടര്‍ന്ന് ദര്‍ശനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയും ഗുരുതരാവസ്ഥയില്‍ വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒടുവില്‍ ദര്‍ശന ഇന്ന് മരിക്കുകയുമായിരുന്നു. മകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും, കല്‍പ്പറ്റ അഗ്‌നി രക്ഷാ സേനയും, വിവിധ ജീവന്‍ രക്ഷാ കൂട്ടായ്മകളുമാണ് തിരച്ചില്‍ നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *